വാഷിങ്ടണ്‍: ആര്‍ട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം മാറ്റി. 2026 മാര്‍ച്ച് ആറ് ആയിരുന്നു നാസ ലക്ഷ്യമിട്ട തിയതി. ദൗത്യത്തിന് ഉപയോഗിക്കുന്ന റോക്കറ്റായ എസ്.എല്‍.എസിന്റെ (സ്പേസ് ലോഞ്ച് സിസ്റ്റം) അപ്പര്‍ സ്റ്റേജിലെ ഹീലിയം പ്രവാഹ തടസം മൂലമാണ് വിക്ഷേപണ തിയതി മാറ്റിയത്.
ഇത് പരിഹരിച്ച ശേഷം ഏപ്രിലിലോ അതിന് ശേഷമോ ആകും വിക്ഷേപണം. ലോകത്ത് ഉപയോഗത്തിലുള്ള റോക്കറ്റുകളില്‍ ഏറ്റവും ശക്തമാണ് എസ്.എല്‍.എസ്. 322 അടി ഉയരമുള്ള എസ്.എല്‍.എസാണ് ദൗത്യത്തിലെ ഒറിയോണ്‍ പേടകത്തെ വഹിക്കുന്നത്.
എസ്.എല്‍.എസില്‍ നിന്ന് വേര്‍പെടുന്ന ഒറിയോണ്‍ നാല് യാത്രികരുമായി ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്യും. പത്ത് ദിവസത്തിനുള്ളില്‍ തിരിച്ചെത്തും. ദൗത്യം വിജയിച്ചാല്‍ ആര്‍ട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. 1972 ല്‍ അപ്പോളോ 17 ലൂടെയാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനിലിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.