മെൽബൺ: മെൽബണിലെ ആദ്യകാല കുടിയേറ്റക്കാരനും സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ബെർട്ടി ചാക്കോ (74) നിര്യാതനായി. മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവകയിലെ സജീവ അംഗമായിരുന്നു അദേഹം.
ഏവർക്കും പ്രിയങ്കരനായിരുന്ന ബെർട്ടിയുടെ വിയോഗം മെൽബണിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. അദേഹത്തിന്റെ വിയോഗത്തിൽ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: മേഴ്‌സി. മക്കൾ: മീര, മിലൻ, ബോബി. മരുമക്കൾ: ഷെറി, ഡോൺ, പ്രനൂൺ. പൊതുദർശനം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.