ടെഹ്റാന്‍: ഇസ്രയേലിനും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ അതിനൂതന മിസൈലുകള്‍ പ്രയോഗിച്ച് ഇറാന്‍. ഇസ്രയേലിന്റെ അയണ്‍ ഡോം ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഡാന്‍സിങ് മിസൈല്‍ (Dancing Missile) എന്നറിയപ്പെടുന്ന സെജ്ജില്‍ മിസൈലാണ് ഇറാന്‍ ആദ്യമായി ഈ യുദ്ധത്തില്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ട് ഘട്ടങ്ങളുള്ള ബാലസ്റ്റിക് മിസൈലാണ് സെജ്ജില്‍. ഖര ഇന്ധനം ഉപയോഗിക്കുന്ന ഈ മിസൈലിന് ലിക്വിഡ് ഫ്യുവല്‍ മിസൈലുകളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ വിക്ഷേപിക്കാന്‍ സാധിക്കും. ഏകദേശം 2000 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യ സ്ഥാനങ്ങളെ തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്.
700 കിലോഗ്രാം വരെ ഭാരമുള്ള യുദ്ധാ ആയുധങ്ങള്‍ വഹിക്കാന്‍ സാധിക്കും. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളില്‍ വെച്ച് ദിശ മാറാന്‍ കഴിവുള്ളതിനാലാണ് ഇതിന് ഡാന്‍സിങ് മിസൈല്‍ എന്ന പേര് ലഭിച്ചത്. ശത്രു രാജ്യങ്ങളുടെ മിസൈല്‍ വേധ സംവിധാനങ്ങള്‍ക്ക് ഈ മിസൈലിനെ തകര്‍ക്കുന്നത് അസാധ്യമാക്കുന്നു.
ഇറാനിയന്‍ വാര്‍ത്താ മാധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് അനുസരിച്ച്, യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴാണ് സെജ്ജില്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇറാന്‍ പ്രയോഗിച്ചിരിക്കുന്നത്. ലിക്വിഡ് ഫ്യൂവല്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ തയ്യാറാക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്നിരിക്കെ, മിനിറ്റുകള്‍ക്കുള്ളില്‍ വിക്ഷേപിക്കാവുന്ന സോളിഡ് ഫ്യൂവല്‍ മിസൈലായ സെജ്ജിലിന്റെ പ്രയോഗം യുദ്ധം കൂടുതല്‍ കടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.