തൃശൂര്‍: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹിന്ദു എംഎല്‍എ വേണമെന്ന ബിജെപി നേതാവും മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ വര്‍ഗിയ പരാമര്‍ശത്തില്‍ കേസെടുത്തു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കറുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസ്.
വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കില്‍ സാമുദായിക വികാരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന പെരുമാറ്റച്ചട്ടത്തിലെ കര്‍ശന നിര്‍ദേശം ഗോപാലകൃഷ്ണന്‍ ലംഘിച്ചതായി അധികൃതര്‍ കണ്ടെത്തി. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്ന ചട്ടവും ഇദേഹം പങ്കുവെച്ച വീഡിയോയിലൂടെ ലംഘിക്കപ്പെട്ടിട്ടുണ്ട്.
ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് വിവാദമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണനെതിരെ വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളുമടക്കം പരാതിയുമായി കമ്മീഷനെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി ലഭിച്ച ഉടനെ വിഷയത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.