വാഷിങ്ടണ്‍: ഇറാന്‍ മരിച്ചെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 48 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണമെന്നും ഇല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഇറാന്റെ മരണത്തോടെ ഇനി അമേരിക്കയുടെ ഏറ്റവും പുതിയ ശത്രു തീവ്ര ഇടത് പക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
യു.എസിന്റെ എഫ് 15 യുദ്ധ വിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഹോര്‍മുസിന്റെ തെക്കന്‍ തീരത്ത് വച്ചാണ് വ്യോമ പ്രതിരോധ സംവിധാനം വിമാനം തകര്‍ത്തതെന്നാണ് ഇറാന്റെ അവകാശ വാദം. എന്നാല്‍ ഇക്കാര്യം യു.എസോ ഗള്‍ഫ് രാജ്യങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.