പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മലയാളിയുടെ പൊറോട്ട മോഹവും പൊലിയും; എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ വില വര്‍ധന

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മലയാളിയുടെ പൊറോട്ട മോഹവും പൊലിയും; എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ വില വര്‍ധന

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ പൊറോട്ടയ്ക്ക് വില വര്‍ധിപ്പിച്ചു. പാചകവാതക പ്രതിസന്ധിക്കൊപ്പം പാമോയില്‍ വില വര്‍ധനയും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. പൊറോട്ട ഒന്നിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്.

എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ വില വര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റസ് അസോസിയേഷന്‍ നിര്‍ദേശം നല്‍കി. മുന്‍പ് ഒരു പൊറോട്ടയുടെ വില 13 മുതല്‍ 15 രൂപ വരെ ആയിരുന്നു.

എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 70 ശതമാനം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.

തൊഴിലാളികളുടെ ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകളും വിറക്-ഇന്‍ഡക്ഷന്‍ അടുപ്പുകളുമാണ് ഹോട്ടലുകളില്‍ നിലവില്‍ ഉപയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.