വിമാന യാത്രയിലെ ക്ഷീണം മാറ്റാന്‍ യോഗ; നിര്‍ദേശവുമായി ആയുഷ് മന്ത്രാലയം

 വിമാന യാത്രയിലെ ക്ഷീണം മാറ്റാന്‍ യോഗ; നിര്‍ദേശവുമായി ആയുഷ് മന്ത്രാലയം

ന്യൂഡല്‍ഹി: ദീര്‍ഘ നേര വിമാനയാത്രയിലെ ക്ഷീണം മാറ്റാന്‍ യോഗ നിര്‍ദേശവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. സീറ്റിലിരുന്നു ചെയ്യാവുന്ന ലഘു വ്യായാമ മുറകള്‍ ഉള്‍പ്പെടുത്തിയ യോഗാസനങ്ങളും പ്രാണായാമവും ധ്യാനവുമാണ് അഞ്ച് മിനിറ്റ് യോഗയില്‍ ഉള്ളത്. കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവാണ് യോഗ പ്രോട്ടക്കോള്‍ പുറത്തിറക്കിയത്.

15 സെക്കന്‍ഡ് മൗന പ്രാര്‍ഥന കഴിഞ്ഞുള്ള ആദ്യ 165 സെക്കന്‍ഡ് നേരമാണ് ലഘു വ്യായാമ മുറകള്‍. ശേഷം ശ്വാസം നിയന്ത്രിച്ച് 90 സെക്കന്‍ഡ് പ്രാണായാമം. അവസാനം 30 സെക്കന്‍ഡ് ധ്യാനത്തോടെ പൂര്‍ത്തിയാകും. ഡല്‍ഹിയിലെ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ വികസിപ്പിച്ചതാണ് ഈ ലഘു യോഗാ ക്രമം.

അതേസമയം വിമാന യാത്രയില്‍ യോഗ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും വിവേചന ബുദ്ധി പ്രയോഗിക്കണമെന്നും പ്രോട്ടക്കോളില്‍ പറയുന്നു. അതേപോലെ മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. സ്വന്തം സുരക്ഷയ്ക്കും സഹയാത്രികരുടെയും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണം. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളപ്പോള്‍ അതു പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.