ബൊഗോട്ട: കൊളംമ്പിയയില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. 114 സൈനികരും 11 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കന്‍ നിര്‍മ്മിതമായ സി 130 ഹെര്‍ക്കുലീസ് വിമാനമാണ് തകര്‍ന്നത്.
പുട്ടുമായോ പ്രവിശ്യയിലെ പുരേട്ടോ ലെഗൂയ്‌സാമോയിലാണ് സൈനിക വിമാനം തകര്‍ന്നു വീണത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. പുരേട്ടോ ലെഗൂയ്‌സാമോയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് ഹെര്‍ക്കുലീസ് സി 130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നത്.
അപകടത്തിന് പിന്നാലെ വിമാനത്തില്‍ കരുതിയിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. കൊളംബിയന്‍ വ്യോമ സേനയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് വ്യോമ സേനാ കമാന്‍ഡര്‍ കാര്‍ലോസ് ഫെര്‍ണാണ്ടോ സില്‍വ റൂഡെ പറഞ്ഞു.
ട്രെക്കുകളില്‍ സൈനികരെ അപകട സ്ഥലത്ത് നിന്ന് പുറത്ത് കൊണ്ടുപോവുന്നതും അപകടം നടന്ന സ്ഥലത്ത് നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നതുമായ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.