ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനുമായ വിജയ് പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കും. സി. ജോസഫ് വിജയ് എന്നാണ് ചെന്നൈയില്‍ നടന്ന റാലിയില്‍ അദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേരുകളും പ്രഖ്യാപിച്ചുു.
കരൂര്‍ ദുരന്തത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവായ വി.പി മതിയഴകന്‍ കരൂരില്‍ മത്സരിക്കും. വില്ലിവാക്കം - ആധവ് അര്‍ജുന, ഗോപിചെട്ടിപാളയം - കെ.എ സെങ്കോട്ടയ്യന്‍, തിരുച്ചെങ്കോട് - അരുണ്‍രാജ്, തിരുപ്പരന്‍കുന്ത്രം - സിടിആര്‍ നിര്‍മല്‍ കുമാര്‍, ടി നഗര്‍- ബുസി ആനന്ദ് എന്നിവരാണ് മത്സരിക്കുന്ന മറ്റു പ്രമുഖര്‍.
234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍ മാത്രമാണെന്ന് വിജയ് പറഞ്ഞു. വിസിലിനായി വോട്ട് ചെയ്യുക. ഇത് ഒരു വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിപ്പിടിച്ച് അദേഹം പറഞ്ഞു. വോട്ടര്‍മാര്‍ തന്നെയും മറ്റ് ടിവികെ സ്ഥാനാര്‍ത്ഥികളെയും തമ്മില്‍ വേര്‍തിരിക്കരുതെന്നും എല്ലാവരും ഒരുപോലെയാണെന്നും വിജയ് പറഞ്ഞു.
തമിഴ്നാട് നിയമസഭയിലെ 234 മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 23 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. മയക്കുമരുന്ന് വിമുക്ത തമിഴ്നാട്, 29 വയസിനു ശേഷം ജോലി ലഭിക്കാത്തവര്‍ക്ക് പ്രതിമാസ സഹായം, സര്‍ക്കാര്‍ ജോലി നിയമനങ്ങളില്‍ ഉത്തരവാദിത്വത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള നിയമം തുടങ്ങിയവയാണ് ടിവികെയുടെ മുഖ്യ വാഗ്ദാനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.