വാഷിങ്ടണ്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് സ്വയം ധൈര്യം സംഭരിച്ച് ഹോര്‍മുസിലൂടെയുള്ള എണ്ണ ലഭ്യത ഉറപ്പുവരുത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളില്‍ സഹകരിക്കാന്‍ ട്രംപ് പല രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിര്‍ദേശത്തെ തള്ളുകയാണുണ്ടായത്.
'ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍, ഇറാനെ തകര്‍ത്തു തരിപ്പണമാക്കുന്ന ഉദ്യമത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങള്‍ക്കായി എനിക്കൊരു നിര്‍ദേശമുണ്ട്. ഒന്നുകില്‍ യു.എസില്‍ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ പക്കല്‍ ധാരാളം ഉണ്ട്. അല്ലെങ്കില്‍ വൈകിയെങ്കിലും നിങ്ങള്‍ കുറച്ച് ധൈര്യം സംഭരിച്ച് ഹോര്‍മുസിലേക്ക് പോയി അത് പിടിച്ചെടുക്കുക' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
'നിങ്ങള്‍ സ്വയം പോരാടാന്‍ പഠിക്കേണ്ടതുണ്ട്, നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാന്‍ വരാത്തത് പോലെ, നിങ്ങളെ സഹായിക്കാന്‍ ഇനി യു.എസ് അവിടെയുണ്ടാവില്ല, ഇറാന്‍ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക' - ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.