കാട്ടുപന്നിയുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് വയസുകാരന് ഗുരുതര പരിക്ക്

കാട്ടുപന്നിയുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: എളേറ്റിലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഹംദാന്‍ (11) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേനലവധി ആഘോഷിക്കാനായി ചളിക്കോട്ടെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഹംദാന്‍. ശനിയാഴ്ച കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി എത്തിയത്. പന്നിയെ കണ്ട് ഹംദാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ പന്നി കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു.

ആക്രമണത്തില്‍ ഹംദാന്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്. കൂടാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളും സംഭവിച്ചിട്ടുണ്ട്. എളേറ്റില്‍ ജി.എം.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹംദാന്‍.

ജനവാസ മേഖലയില്‍ കാട്ടുപന്നിയുടെ ശല്യം വര്‍ധിക്കുന്നത് നാട്ടുകാരെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. കുട്ടികള്‍ വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ പോലും സുരക്ഷിതരല്ലെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് കാട്ടുപന്നികളെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.