ഫിലാഡൽഫിയ: അന്യായമായ അറസ്റ്റിനും ഭരണകൂട വേട്ടയാടലിനും ഇരയായ പ്രോ-ലൈഫ് പ്രവർത്തകൻ മാർക്ക് ഹൗക്കിന് ഒരു മില്യൺ ഡോളറിലധികം (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് തീരുമാനിച്ചു. കത്തോലിക്കാ വിശ്വാസിയും ഏഴ് മക്കളുടെ പിതാവുമായ മാർക്കിനെ 2022 ൽ വീട്ടിൽ അതിക്രമിച്ച് കയറി എഫ്.ബി.ഐ അറസ്റ്റ് ചെയ്ത സംഭവം വലിയ വിവാദമായിരുന്നു.
ഗർഭച്ഛിദ്ര കേന്ദ്രത്തിന് മുന്നിൽ പ്രാർത്ഥന നടത്തവെ തന്റെ 12 വയസുകാരനായ മകനെ ആക്രമിക്കാൻ ശ്രമിച്ച വോളന്റിയറെ മാർക്ക് തടഞ്ഞിരുന്നു. ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ പരിസരത്തെ പ്രതിഷേധങ്ങൾ തടയുന്ന ‘ഫേസ് ആക്ട്’ ലംഘിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. 2022 സെപ്റ്റംബറിൽ ഒരു പുലർച്ചെ ഭാര്യയുടെയും ഏഴ് മക്കളുടെയും മുന്നിൽ വെച്ച് തോക്കേന്തിയ 20-ഓളം എഫ്.ബി.ഐ ഉദ്യോഗസ്ഥർ മാർക്കിന്റെ വീട് വളയുകയും അദേഹത്തിന് നേരെ തോക്കുചൂണ്ടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
11 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മാർക്കിന് മേൽ ചുമത്തിയത്. എന്നാൽ 2023 ജനുവരിയിൽ കോടതി അദേഹത്തെ കുറ്റവിമുക്തനാക്കി. എങ്കിലും ഭരണകൂടത്തിന്റെ ഈ ക്രൂരമായ നടപടി ആ കുടുംബത്തെ തകർത്തു. റെയ്ഡിന് ശേഷമുണ്ടായ കടുത്ത മാനസിക സമ്മർദം മൂലം മാർക്കിന്റെ ഭാര്യ റയാൻ മേരിക്ക് മൂന്ന് തവണ ഗർഭച്ഛിദ്രം സംഭവിച്ചു. കുട്ടികൾ ഭയവും ഉത്കണ്ഠയും മൂലം കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിച്ചു. ഈ സാഹചര്യത്തിലാണ് മാർക്ക് സർക്കാരിനെതിരെ കോടതിയെ സമീപിച്ചത്.
ഈ വിജയം അമേരിക്കൻ പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ വിജയമാണെന്ന് പ്രോ-ലൈഫ് സംഘടനകൾ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.