'യു.എസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണിക്ക് വഴങ്ങില്ലെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

'യു.എസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണിക്ക് വഴങ്ങില്ലെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണിയില്‍ ഭയപ്പെടില്ലെന്നും അത്തരം സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് താന്‍ വഴങ്ങില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യു.എസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള തന്ത്രമാണെന്നും ആ ഭീഷണിക്ക് തങ്ങള്‍ വഴങ്ങുമെന്ന് കരുതേണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ലബനനിലെ പത്ത് ദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ വെള്ളിയാഴ്ച തുറന്ന് കൊടുത്ത ഹോര്‍മുസ് കടലിടുക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ വീണ്ടും അടയ്ക്കുകയായിരുന്നു. ഇറാന്റെ തുറമുഖങ്ങള്‍ക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാന്‍ യു.എസ് തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഇറാന്റെ നടപടി. വെടിനിര്‍ത്തല്‍ കരാര്‍ യു.എസ് ലംഘിച്ചുവെന്നും ഇറാന്‍ ആരോപിച്ചു. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതുവരെ ഈ സ്ഥിതി തുടരുമെന്നാണ് ഇറാന്റെ നിലപാട്.

ഇറാനുമായുള്ള ആണവ പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ 100 ശതമാനം പൂര്‍ണമായ ഒരു ഉടമ്പടി ഉണ്ടാകുന്നതുവരെ ഇറാന്റെ കപ്പലുകള്‍ക്ക് മേലുള്ള ഉപരോധം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.