തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചു. പോത്തന്‍കോട് വേങ്ങോട് സ്വദേശിനി ദുര്‍ഗ(18)യ്ക്കാണ് കടിയേറ്റത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. അമ്മുമ്മയുടെ വീട്ടില്‍ പോയി സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വേങ്ങോട് വെച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഇടതുകാലിന്റെ വിരലിലാണ് കടിച്ചത്.

ഉടന്‍ തന്നെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം കോടാലിയില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ വീട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഇതോടെ കുട്ടിയുടെ മരണ ശേഷം വീട്ടിനുള്ളില്‍ നിന്നും പരിസരത്ത് നിന്നുമായി നാല് പാമ്പുകളെയാണ് കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായിവീട്ടില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇന്നലെ കണ്ടെത്തിയതും വീട്ടിലെ കിടപ്പുമുറിയില്‍ നിന്നായിരുന്നു.

ഇതിന് മുന്‍പ് അല്‍ജോയുടെ സംസ്‌കാരം നടന്ന തിങ്കളാഴ്ച രണ്ട് തവണയായി വീടിന് പരിസരത്ത് നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.