കേരളം ആര്‍ക്കൊപ്പം: വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം; ആത്മവിശ്വാസത്തില്‍ മുന്നണികള്‍

കേരളം ആര്‍ക്കൊപ്പം: വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം; ആത്മവിശ്വാസത്തില്‍ മുന്നണികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ചയോ ഭരണ മാറ്റമോ എന്നറിയാന്‍ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. മെയ് നാല് തിങ്കളാഴ്ച രാവിലെ എട്ടോടെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിനായി ഒരു ഹാളില്‍ ഏഴ് മുതല്‍ 14 വരെ മേശകള്‍ ക്രമീകരിക്കും. രാവിലെ 8:15 ന് തന്നെ സംസ്ഥാനത്തെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും തിരിച്ചടിയാകുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് ക്യാമ്പ്. വികസന നേട്ടങ്ങള്‍ വോട്ടായി മാറുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

അതേസമയം മിക്ക പ്രവചനങ്ങളിലും മുന്നിലെത്താനായതിന്റെ ആവേശത്തിലാണ് യുഡിഎഫ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായത് യുഡിഎഫിന്റെ വിജയ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. ഇത്തവണ കുറഞ്ഞത് രണ്ട് സീറ്റുകളിലെങ്കിലും വിജയിച്ച് നിയമസഭയില്‍ സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. വോട്ട് വിഹിതം 12 ശതമാനത്തിലേക്ക് വര്‍ധിച്ചത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.