കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി; ചാത്തന്നൂരില്‍ ബി.ബി ഗോപകുമാറിന് ജയം

കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി; ചാത്തന്നൂരില്‍ ബി.ബി ഗോപകുമാറിന് ജയം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി ഗോപകുമാര്‍ വിജയിച്ചു. 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ആര്‍. രാജേന്ദ്രനെ ബി.ബി ഗോപകുമാര്‍ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി മൂന്നാമതാണ്.

'2016 ലും 2021 ലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണിത്. ഇത്തവണ ചാത്തന്നൂരിലെ ജനങ്ങള്‍ വലിയ മാറ്റം ആഗ്രഹിച്ചു. നരേന്ദ്ര മോഡിയുടെ ഭരണ നേട്ടങ്ങള്‍ എല്ലായിടത്തും എത്തണമെന്നും സ്വന്തം നാട്ടുകാരനെ വിജിപ്പിക്കണമെന്നും ചാത്തന്നൂരിലെ ജനങ്ങള്‍ ആഗ്രഹിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശ്രമം, ബൂത്തുതല പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന അധ്യക്ഷന്‍ വരെ നിരന്തരം ഇടപെട്ടു. മാറാത്തത് ചാത്തന്നൂരില്‍ മാറി. പത്ത് വര്‍ഷം എനിക്ക് കാത്തിരിക്കേണ്ടി വന്നു. ജനങ്ങള്‍ ആഗ്രഹിച്ച മാറ്റമാണ്. ഈ വിജയം ചാത്തന്നൂരിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു' - ബി.ബി ഗോപകുമാര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.