ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനത്ത് യഹൂദ വംശജർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അവർക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പ്രത്യേക സേന രൂപീകരിച്ചു. തീവ്രവാദവിരുദ്ധ സേനാംഗങ്ങൾ ഉൾപ്പെടെ നൂറോളം ഉദ്യോഗസ്ഥരാണ് ഈ സംഘത്തിലുള്ളത്.
കഴിഞ്ഞ മാർച്ചോടെ യഹൂദർക്കെതിരെയുള്ള വംശീയ ആക്രമണങ്ങൾ വർധിച്ചതായി ലണ്ടൻ പൊലീസ് മേധാവി മാർക്ക് റൗലി വ്യക്തമാക്കി. സിനഗോഗുകൾക്കും ആംബുലൻസുകൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് പുറമെ കഴിഞ്ഞ ആഴ്ച രണ്ട് പേർക്ക് കുത്തേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള ക്രിമിനൽ സംഘങ്ങളാണോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. യഹൂദ വിരുദ്ധത നേരിടുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വിവിധ മേഖലയിലുള്ള പ്രമുഖരുടെ യോഗം വിളിച്ചു ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.