'വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കില്ല'; പുതിയ യുഗം ഇവിടെ തുടങ്ങുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

'വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കില്ല'; പുതിയ യുഗം ഇവിടെ തുടങ്ങുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ചെന്നൈ: തന്റെ സര്‍ക്കാര്‍ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ പണം തനിക്ക് വേണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സി. ജോസഫ് വിജയ്‌യുടെ പ്രഖ്യാപനം. വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കില്ലെന്നും പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കുമെന്നും അദേഹം പറഞ്ഞു. അധികാരത്തിലെത്തിയെന്ന അഹങ്കാരം ആര്‍ക്കും വേണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ രൂപീകരണത്തിനായി പിന്തുണച്ച എല്ലാ കക്ഷി നേതാക്കളെയും നന്ദി അറിയിച്ച മുഖ്യമന്ത്രി വിജയ്, ഖജനാവ് കാലിയാണെന്നും ധവള പത്രം ഇറക്കുമെന്നും പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയാണ് മുഖ്യം. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കെതിരെയും പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. ലഹരിമുക്ത തമിഴ്‌നാട് സാധ്യമാക്കും. എല്ലാവരും ചേര്‍ന്ന് ഒരു പുതിയ യുഗം തുടങ്ങാം. യഥാര്‍ത്ഥ സമൂഹ നീതിയില്‍ അധിഷ്ഠിതമായ ഭരണം ഇവിടെ തുടങ്ങുന്നുവെന്നും വിജയ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.