ക്രൂസ് കപ്പലില്‍ നിന്ന് പുറത്തെത്തിച്ച ഒരു യു.എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

ക്രൂസ് കപ്പലില്‍ നിന്ന് പുറത്തെത്തിച്ച ഒരു യു.എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പലില്‍ നിന്ന് പുറത്തെത്തിച്ച ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 17 യു.എസ് പൗരന്മാരില്‍ ഒരാള്‍ക്കാണ് വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു പൗരന് കൂടി രോഗം ലക്ഷണങ്ങളുണ്ടെന്നും യു.എസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഹാന്റവൈറസ് വ്യാപിച്ച ഡച്ച് ക്രൂസ് എംവി ഹോണ്ടിയസില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുന്നത് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് യു.എസ് പൗരന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച യാത്രക്കാരുടെ എണ്ണം ഒന്‍പതായി. യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ അതത് രാജ്യങ്ങളിലേക്ക് എത്തിത്തുടങ്ങി. 20 രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

അതേസമയം വിമാനയാത്രയ്ക്കിടെ ഫ്രഞ്ച് യാത്രക്കാരില്‍ ഒരാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതായി ഫ്രാന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴിപ്പിക്കുന്ന എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റും. ഇവര്‍ക്ക് 72 മണിക്കൂര്‍ ആശുപത്രി ഐസോലേഷനും ഏര്‍പ്പെടുത്തും.

ആശുപത്രി നിരീക്ഷണത്തിന് ശേഷം യാത്രക്കാര്‍ക്ക് 42 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ നെതര്‍ലാന്‍ഡ്‌സിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും മാഡ്രിഡിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.