ചെന്നൈ: ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കെ സ്റ്റാലിനെ വസതിയിലെത്തി സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ സ്റ്റാലിനും ചേര്‍ന്നാണ് വിജയിയെ സ്വീകരിച്ചത്.
തന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിജയിയെ ഹസ്തദാനം ചെയ്ത് കെട്ടിപ്പിടിച്ച് വീടിനത്തേക്ക് ആനയിക്കുന്ന എം.കെ സ്റ്റാലിനേയും ദൃശ്യങ്ങളില്‍ കാണാം. എം.കെ സ്റ്റാലിന്‍ വിജയിയെ പൊന്നാടയണിയിച്ചപ്പോള്‍ ഉദയനിധി സ്റ്റാലിന്‍ പുസ്‌കമാണ് സമ്മാനിച്ചത്.
വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. 60 വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നത്. വിജയിക്ക് പുറമെ ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് എന്നീ വകുപ്പുകളാണ് വിജയ് കൈകാര്യം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.