ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു വോട്ടിന് വിജയിച്ച ടിവികെ എംഎല്‍എ ശ്രീനിവാസ സേതുപതിയെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി.
പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി പെരിയ കറുപ്പനാണ് ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എന്‍. സെന്തില്‍ കുമാര്‍ എന്നിവരടങ്ങിയ വെക്കേഷന്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂര്‍ മണ്ഡലത്തിലെ ഒരു പോസ്റ്റല്‍ ബാലറ്റ് അബദ്ധത്തില്‍ തിരുപ്പത്തൂര്‍ ജില്ലയിലേക്ക് അയച്ചുവെന്നും വരണാധികാരി ഇത് അന്യായമായി നിരസിച്ചുവെന്നുമാണ് പെരിയ കറുപ്പന്റെ ആരോപണം.
ഈ ഒരോട്ട് ഫലത്തില്‍ നിര്‍ണായകമാണെന്ന വാദം പരിഗണിച്ച കോടതി, ശ്രീനിവാസ സേതുപതി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതും സഭയില്‍ വോട്ട് രേഖപ്പെടുത്തുന്നതും താല്‍ക്കാലികമായി തടയുകയായിരുന്നു. ഹര്‍ജിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.
വിശ്വാസ വോട്ടെടുപ്പില്‍ വിജയ്ക്ക് ഒരോട്ട് നഷ്ടമാകുമെങ്കിലും കാര്യമായ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീഷകര്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.