മലപ്പുറം: മലപ്പുറം മങ്കടയില്‍ നാല് വിദ്യാര്‍ഥികള്‍ ഇടിമിന്നലേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം. പന്തല്ലൂര്‍ മലയിലെ കുരങ്ങന്‍ചോല വ്യൂ പോയിന്റ് സന്ദര്‍ശിക്കാനെത്തിയ കുട്ടികളാണ് ദുരന്തത്തിന് ഇരയായത്.
സിദായ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായെന്ന് സംശയിക്കുന്ന ഒരു കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇടിമിന്നലില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ നാട്ടുകാര്‍ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും നാല് പേരെ രക്ഷിക്കാനായില്ല. രണ്ട് പേര്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.