തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 3.30 മുതല്‍ ഫലം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേര്‍ പരീക്ഷ എഴുതിയതില്‍ 410456 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലും 'നമ്മുടെ കേരളം' മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും.
ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികള്‍ പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ ഏഴ് കേന്ദ്രങ്ങളിലായി 633 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഇവര്‍ക്ക് ഇളവനുവദിച്ചിരുന്നു.
ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍:
https://kbpe.kerala.gov.in
https://results.digilocker.gov.in
https://sslcexam.kerala.gov.in
https://thslcexam.kerala.gov.in/thslc
https://sslchiexam.kerala.gov.in
https://ahslcexam.kerala.gov.in
www.prd.kerala.gov.in
https://results.kite.kerala.gov.in
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.