തിരുവനന്തപുരം: രാജ്യത്ത് 2027 ലെ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യുമറേഷന്‍' സൗകര്യം ജൂണില്‍ ലഭ്യമാകും. ജൂണ്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇതിനുള്ള അവസരം ലഭിക്കുക.
സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തുന്നതിന് മുന്‍പ് തന്നെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഡിജിറ്റലായി പോര്‍ട്ടലില്‍ സമര്‍പ്പിക്കാന്‍ ഇതിലൂടെ സാധിക്കും. വെറും 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാമെന്നതാണ് ഇതിന്റെ സവിശേഷത.
ഇതിനായി പൊതുജനങ്ങള്‍ se.census.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. തുടര്‍ന്ന് കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പരും നല്‍കി രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം. ഒരു കുടുംബത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. തങ്ങള്‍ക്ക് താല്‍പര്യമുള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം മൊബൈലില്‍ വരുന്ന ഒടിപി വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം.
രജിസ്‌ട്രേഷന് ശേഷം പോര്‍ട്ടലില്‍ കാണുന്ന മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്. സെന്‍സസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കി വിവരങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം 'ഫൈനല്‍ സബ്മിറ്റ്' നല്‍കുക. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഇംഗീഷ് അക്ഷരം എച്ച് (H) എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള സെല്‍ഫ് എന്യുമറേഷന്‍ ഐഡി ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.