തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ ഫലം ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി ചേമ്പറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ഫല പ്രഖ്യാപനം നടത്തും.
മാര്‍ച്ച് ആറ് മുതല്‍ 28 വരെ നടന്ന പരീക്ഷകളില്‍ സംസ്ഥാനത്ത് ഉടനീളമുള്ള നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും പോര്‍ട്ടലുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമേ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും അതിവേഗം ഫലം പരിശോധിക്കാവുന്നതാണ്.
പ്രധാന വെബ്സൈറ്റുകള്‍:
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in
മൊബൈല്‍ ആപ്പുകള്‍:
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും താഴെ പറയുന്ന ഔദ്യോഗിക ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫലം അറിയാം:
SAPHALAM 2026
iExaMS-Kerala
പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന വൈകുന്നേരം മൂന്ന് മുതല്‍ തന്നെ ലിങ്കുകള്‍ സജീവമാകും. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ നമ്പറും ജനന തിയതിയും നല്‍കി പ്രൊവിഷണല്‍ മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.