ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-5)

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-5)

'മോനേ സുന്ദരാ., ഈ ഞാൻതന്നേ ഇന്നു-
രാവിലെ എത്രയാ ശർദ്ദിച്ചത്.!'
ചൂരൽകൊട്ടകൊണ്ടു, ഇത്രയുംനാൾ
മൂടിവെച്ച ഈ രണ്ടു കല്യാണങ്ങളും...,
നാട്ടുകാരും, വീട്ടുകാരും അറിയും...;
കൈലാസത്തിന്റെ നേപ്പാളിയുടെകാര്യം ,
വകുപ്പടികൾ അന്യാധീനപ്പെടരുതല്ലോ..!
ഉച്ചക്കലത്തേ ആഹാരം കഴിഞ്ഞ്, ഒരു
മയക്കവും കഴിഞ്ഞ്.., ലേശം ചായകുടീം
കഴിയുമ്പോഴേക്കും, അവളുമാരു പള്ളി-
ക്കൂടം വിട്ടിങ്ങെത്തും..; പിള്ളാരും വരും.!
ചർച്ചയിലൂടെ, കാര്യങ്ങൾ ചിന്തിക്കാം..!
കെട്ടിച്ചുവിട്ടോളുമാർ പ്രസവിക്കണം.;
അതാണ് അതിന്റെ ഒരു രീതി..!
മൂവർക്കുമിടയിൽ മൂകത തളംകെട്ടി..!!
ഉച്ചയൂണിന്റെ കാലമായി..!
വിരുന്നുകാർ, കുശലത്തിൽ ഏർപ്പെട്ടു.!
കുശലം ഉടനെ തീരുന്ന ലക്ഷണമില്ല..!
'അഛനെപ്പഴാ വന്നേ..?' ഏക മകൻ മാധവൻ..,
സുന്ദരനെ ആശ്ളേഷിച്ചു..!
'പിതാജീ..സസ്സരീഖാൽജീ പിതാജീ..'
കൈലാസത്തിന്റെ ഏകമകൾ ബാല..
അഛന്റെ കാൽതൊട്ടു വന്ദിച്ചു..!
നേപ്പാളിയും, മലയാളിയും വന്നു..!
ഭർത്താക്കന്മാരെ നോക്കി പുഞ്ചിരിച്ചു..!
തീവ്രമായ ചർച്ച അരങ്ങേറി..!
കമലാക്ഷിയമ്മച്ചിയെ നേരിൽ വിവര-
ങ്ങൾ അറിയിക്കുവാൻ തീരുമാനിച്ചു.!!
പെട്ടെന്നു കൈലാസം പറഞ്ഞു...
'ഇരുട്ടുന്നതിനുമുമ്പു വീടെത്തണം..!
കെട്ടുകഥകൾ പറഞ്ഞു വണ്ടി നീങ്ങി.!
വില്ലുവണ്ടി കാഞ്ഞിരമുറ്റത്തെത്തി..!
'വരാനൊള്ളതു വഴിയിൽ തങ്ങില്ലല്ലോ..;
കൊച്ചേട്ടോ.., അമ്മാവോ., ഉണ്ണിയാർച്ചേ-
പ്പോലെ നമ്മുടെ അമ്മച്ചി..തുള്ളുന്നേ...'
'ചൂലേ..എഡാ കുറ്റിച്ചൂലേ., ഏത് ചന്തേ-
ലാഡാ..എന്റെ പതിനാറു നടത്തിയത്..?'
വില്ലുവണ്ടിയിൽനിന്നും, എല്ലാവരും..,
ഇറങ്ങി--ഇറങ്ങിയില്ലെന്നായതേയുള്ളു..,
ഈറ്റപ്പുലിയേപ്പോലെ തള്ള ചാടിവീണു..
'രാവിലേ ഇറങ്ങിയതല്ലേ; ഞാനൊരുത്തി
ഇവിടുള്ള വിവരം..അന്വേഷിച്ചോ-ഡാ.?'
'അമ്മേ.., അമ്മയൊരു അമ്മൂമ്മയായി..!'
'നേരാണമ്മച്ചീ..; അവളേം, കൊച്ചിനേം
കണ്ടിട്ടല്ലേ കൊച്ചേട്ടൻ വരുന്നേ...!'
'ഏതവള്..? എവിടുത്തെ അവള്..?'
'നിന്റെ കെട്ടിയവളേക്കൂടെ..., എന്താടാ..
കോമളാ... കൊണ്ടു വരാഞ്ഞേ..?'
'അവളുടെ അഛൻ കൂടെ വന്നിട്ടൊണ്ടേ.'
'ഗൃഹപ്രവേശനത്തിനു നാളു കുറിക്കാൻ,
ജോത്സ്യരെ നാളെ കാണണം..!'
'സ്വാമീ...ആപു ബൈഠിയേ...ബൈഠിയേ'
സ്വാമിയുടെ 'കാൽപ്നിക-കസേര'...,
കമലക്ഷിയമ്മച്ചി തൊഴിച്ചെറിഞ്ഞു...!'
'ഗൃഹപ്രവേശനത്തിനു മുഹൂർത്തം...,
എത്രയുംവേഗം, സുന്ദരാ കുറിപ്പിക്കണം'
വലിയതള്ള, കാഞ്ഞിരമുറ്റത്തൂടെ
അലസ്യമായി, റോന്തു ചുറ്റി നടന്നു...!
പൂവൻമലയിൽ, കാട്ടുചെമ്പകം പൂവിട്ടു.!
പൂങ്കോഴികളേ...പൂമണം തീണ്ടി..!
'മുന്നൂറ്റിപതിനാറേ, തും ഇധർ ആവോ..'
'ഇവിടെ പുറംപണി ഒരല്പം കൂടുതലാ..;
പണിക്കാർക്കുള്ള കഞ്ഞിവെപ്പും, പിന്നെ
പശുക്കളേമൊക്കെ സമാന്തരമായി...
നടത്താമെങ്കിൽ, ഇവിടെ കൂടിക്കോ...'
'അത്രേയുള്ളോ..നടത്തിതരാം അമ്മച്ചി'
'വൈദ്യരു വരുന്നതുവരെ, അമ്മാവൻ..
അല്പംകൂടെ ദയ കാണിക്കില്ലേ..?'
'നാരായണീ...എടീ വയറു കത്തുന്നേ..;
കട്ടൻകാപ്പി ഇതുവരെ ആയില്ലേടീ..?'
അന്നേദിവസം, ആ വീട്ടിൽ, അമ്മച്ചി
ഉണ്ടാക്കിയ 'ഗുലുമാലിന്റെ' വൃത്താന്ത-
വിവരം, സുന്ദരനെ വാമൊഴിയാൽ
പാറുക്കുട്ടി അറിയിച്ചു......
'..അച്യുതം കേശവം,
ദേവനാരായണം..,
കൃഷ്ണ ദാമോദരം,
വാസുദേവം ഹരീം...'
നാമജപം അഭംഗ്വരം തുടരുന്നു.....
പതിവിനു വിപരീതമായി, തള്ളയുടെ
കിടപ്പറയിൽ...കഥകളി അരങ്ങേറി..!
കഞ്ഞിക്കലം ചെണ്ടയായി.; പുട്ടുകുട-
ത്തിനും സാരമായ പരിക്കേറ്റു..!
മൂടൽമഞ്ഞിൽ മുങ്ങിയ മുറ്റം..!
കാഞ്ഞിരമരം, ദൃഷ്ടിക്കു വിഷയീഭവിച്ചു.
കാഞ്ഞിരത്തിനു ഓരമായുണ്ടായിരുന്ന
പുൽക്കൊടിതുമ്പിൽ, മഴവില്ലിന്റെ ആ
ഭംഗി കാട്ടി മഞ്ഞിൻകണം...!
മഞ്ഞിൻകണം.., മണ്ണിലേക്കു വീണു.!
മാരിവില്ലും അപ്രത്യക്ഷമായി.!!
'എടാ, സുന്ദരാ..., ഒന്നിങ്ങു വന്നേടാ..?'
ശയ്യയിൽനിന്നും എഴുനേൽക്കുവാൻ,
കമലാക്ഷിയമ്മ കിതപ്പോടെ ശ്രമിച്ചു...
'ഒരു വിമ്മിട്ടക്കേട്..; അവനെ വിളിക്ക്.?'
'സുന്ദരൻകുഞ്ഞേ...ഓടി വായോ...?'
'അമ്മേ, എന്ന-താ-മ്മേ....പ്രശ്നം..?'
'നിന്റെ അഛനുള്ളപ്പം, പറമ്പിലേ പണി-
യോടൊപ്പം, പൊന്നേ പൊടിയേപോലെ
എന്നേം നോക്കുമായിരുന്നു..'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.