'കേരളത്തില്‍ എയിംസിന് വേണ്ടി പ്രവര്‍ത്തിക്കും; കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം വിടും, പിന്നെ നിങ്ങളോട് വോട്ട് ചോദിച്ച് വരില്ല': സുരേഷ് ഗോപി

 'കേരളത്തില്‍ എയിംസിന് വേണ്ടി പ്രവര്‍ത്തിക്കും; കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം വിടും, പിന്നെ നിങ്ങളോട് വോട്ട് ചോദിച്ച് വരില്ല': സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനായി പ്രവൃത്തിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്നീട് നിങ്ങളോട് വോട്ട് ചേദിച്ച് വരില്ല.

എല്ലാവരും തന്നെ എയിംസിന്റെ പേരില്‍ ഒരുപാട് തേച്ചു. എയിംസിന് വേണ്ടി കേരളം സന്നദ്ധത അറിയിക്കുമ്പോള്‍ അഞ്ച് സ്ഥലങ്ങള്‍ കൃത്യമായി പറയണമെന്നും ഇപ്പോള്‍ അറിയിച്ചാല്‍ അടുത്ത ബഡ്ജറ്റില്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

എയിംസിന് കേരളം സന്നദ്ധത അറിക്കുന്നതിന് ഒരുപാട് നടപടിക്രമങ്ങള്‍ ഉണ്ട്. അഞ്ച് സ്ഥലങ്ങള്‍ പറയണം. ഇപ്പോഴേങ്കിലും അറിയിച്ചാല്‍ അടുത്ത ബഡ്ജറ്റില്‍ കാണും. കേരളത്തില്‍ എവിടെ എയിംസ് വന്നാലും നല്ലതാണെന്നാണ് ഞാന്‍ ആലോചിക്കുന്നത്.

ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ എയിംസിന് സ്ഥലം നല്‍കാമെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. എത്രയും പെട്ടെന്ന് അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തോട് സന്നദ്ധത അറിയിക്കണം. എയിംസ് ജനങ്ങളുടെ ആവശ്യമാണ്.

കെ. മുരളീധരന്റെ പ്രസ്താവനയോട് പോസിറ്റീവ് അപ്രോച്ചാണ്. ഇനി അത് അനുസരിച്ച് നടപടി ഞാനും എടുക്കും. മുന്‍പുണ്ടായിരുന്ന സര്‍ക്കാരിനോട് ഇക്കാര്യം പറയുമ്പോള്‍ ഇത്തരം പോസിറ്റീവ് അപ്രോച്ച് ആയിരുന്നില്ല അവര്‍ക്ക്.

എല്ലാവരും എയിംസിന്റെ പേരില്‍ എന്നെ ഒരുപാട് തേച്ചു. അന്ന് ഞാന്‍ പറഞ്ഞു. ഇനി എയിംസ് വന്നാല്‍ അത് എന്റെ ക്രെഡിറ്റിലേക്ക് ആയിരിക്കുമെന്ന്. അത് ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.