സുരക്ഷിതമല്ലാത്ത ഭക്ഷണം: ലോകത്ത് പ്രതിവര്‍ഷം 15 ലക്ഷം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന

സുരക്ഷിതമല്ലാത്ത ഭക്ഷണം: ലോകത്ത് പ്രതിവര്‍ഷം 15 ലക്ഷം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ലോകത്ത് പ്രതിവര്‍ഷം 15 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).

അപകടകാരികളായ ബാക്ടീരിയ, വൈറസ്, കെമിക്കലുകള്‍ തുടങ്ങിയവ കലര്‍ന്ന സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ കുഞ്ഞുങ്ങളെയാണ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. 2000-2021 കാലയളവില്‍ 194 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച ഡേറ്റ പരിശോധിച്ചാണ് ഡബ്ല്യു.എച്ച്.ഒ ഈ നിഗമനത്തിലെത്തിയത്.

സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിവര്‍ഷം 88.6 കോടി മനുഷ്യര്‍ക്ക് അസുഖങ്ങള്‍ പിടിപെടുന്നു. ഹോട്ടലുകളിലെ വൃത്തിയില്ലായ്മ, പൊതുസ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് തുടങ്ങിയവ വിവിധ തരം ബാക്ടീരിയകള്‍ ഭക്ഷണത്തില്‍ കലരാന്‍ ഇടയാക്കും. അതേ സമയം 2000 മുതല്‍ ഇത്തരം രോഗങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്.

എന്നാല്‍ പ്രാദേശിക അസമത്വങ്ങള്‍ നിലനില്‍ക്കുന്നതായി ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംബന്ധമായ മരണങ്ങളുടെ 60 ശതമാനവും രോഗങ്ങളുടെ ഏകദേശം മുക്കാല്‍ ഭാഗവും ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.