ന്യൂഡല്‍ഹി: അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ ഒപ്പിട്ടതിന് പിന്നാലെ പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.66 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറിലുമെത്തി. യുദ്ധകാലത്ത് 114 ഡോളര്‍ വരെ ഉയര്‍ന്ന നിലയില്‍ നിന്നാണ് വില 75 ഡോളറിലേക്ക് താഴുന്നത്.
ഇറാന്‍ കരാര്‍ ലംഘനം നടത്തിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വില നേരിയ തോതില്‍ ഉയര്‍ന്നെങ്കിലും കരാര്‍ ഒപ്പുവെച്ചെന്ന് വ്യക്തമായതോടെ വില കുത്തനെ ഇടിയുകയായിരുന്നു. യുഎസും ഇറാനും ഒപ്പുവെച്ച 14 ഇന ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ 60 ദിവസത്തെ ചര്‍ച്ചാ കാലാവധി ഉണ്ടാകും.
ഈ സമയത്ത് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നികുതികളില്ലാതെ ഇറാന്‍ അനുവദിക്കും. 30 ദിവസത്തിനുള്ളില്‍ ഈ പാതയിലൂടെയുള്ള എണ്ണ-വാതക ഗതാഗതം പൂര്‍ണ ശേഷിയില്‍ പുനസ്ഥാപിക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ ആഗോള എണ്ണ-വാതക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.