' മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല': നയപ്രഖ്യാപനത്തില്‍ ടിവികെ സര്‍ക്കാര്‍

' മുല്ലപ്പെരിയാറില്‍  പുതിയ അണക്കെട്ട് അനുവദിക്കില്ല': നയപ്രഖ്യാപനത്തില്‍ ടിവികെ സര്‍ക്കാര്‍

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ടിവികെ സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിനെതിരെ കടുത്ത വിമര്‍ശനവും നയപ്രഖ്യാപനത്തിലുണ്ട്.

പതിവ് കീഴ്വഴക്കം പിന്തുടര്‍ന്നാണ് വിജയ് സര്‍ക്കാര്‍ നിയമസഭാ സമ്മേളന നടപടികള്‍ ആരംഭിച്ചത്. ആദ്യം തമിഴ് തായ് വാഴ്ത്താണ് ആലപിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല.

പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാര്‍ട്ടി എന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു.

ഡിഎംകെയ്‌ക്കെതിരെയും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുന്‍സര്‍ക്കാര്‍ ലഹരിയൊഴുക്ക് തടഞ്ഞില്ല. ലഹരിയൊഴുക്കാണ് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം, ദ്വിഭാഷനയം തുടരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിര്‍ക്കും.

കേന്ദ്രത്തിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ വായിക്കുകയും ചെയ്തു. ത്രിഭാഷനയവുമായി കേന്ദ്ര വിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നയം വിജയ് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ദ്രാവിഡ പാര്‍ട്ടികളുടെ നിലപാട് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും നയപ്രസംഗം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.