ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-6)

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-6)

'നിന്റെ പൊറുതി മുങ്ങിയോ-ഡാാാ...?'
മുറിയിലെ നാഴികമണിയിൽനിന്നും,
കുയിൽനാദം വരവായി; അഞ്ചുതവണ
കൂവിയിട്ട്, കുയിൽ ഉൾവലിഞ്ഞു..!
ഇതാണു തള്ളേടെ കുഴപ്പം..!
വൈദ്യശാലയിലെ തന്റെ സഹായിയായ
നീലകണ്ഠന്റെ അകമ്പടിയോടെ,
ശങ്കുപ്പിള്ളവൈദ്യർ.., കുംഭകുലുക്കിയും,
കൈവിരലുകളിൽ താളം പിടിച്ചും....,
കാഞ്ഞിരമുറ്റത്തെത്തി...!
ഉമ്മറത്ത് ആരെയും കാണാഞ്ഞതിൽ,
ലേശം കുണ്ഠിതത്തോടെ, നിലകൊണ്ടു.!
'അടിയൻ..., വൈദ്യരു കൽപ്പിച്ചാലും....'
'എടോ നീലാണ്ടാ.., നാം വന്നിട്ടുള്ളതായ
വിവരം, കുശിനി വാതിൽക്കലോളം
ചെന്ന് ചൊല്ലിയിട്ടു ശീഘ്രം മടങ്ങുക..'
'രക്ഷയില്ല വൈദ്യരേ..ഈ തള്ള പോക്കാ.'
നീലാണ്ടൻ കിതപ്പിനിടയിൽ കഥകളി
രൂപത്തിൽ വൈദ്യരോടു പറഞ്ഞു..
ബഹളത്തിന്റെ കാരണംതേടി സുന്ദരൻ
കുശിനിയിൽ പാഞ്ഞെത്തി...
'ഓ..രാവിലേതന്നേ തുടങ്ങിയോ..?'
'വൈദ്യരങ്ങുന്നു മാപ്പാക്കണം...'
'ഇതാണ്, ഇവിടുത്തെ കാലാവസ്ഥ.!'
'എടോ സുന്ദരാ.., ഈ കക്ഷി എവിടെ..?'
കുശിനിയിലെ ഒടികാലൻ ചാരുപടിയിൽ,
കമലാക്ഷിയമ്മച്ചി താളം പിടിക്കുന്നു...
'കമൽ-ലാമ്മ-ച്ചിക്കു സുഖമല്ലേ..?'
'ഈ കാഞ്ഞിരമുറ്റം കമലെ പേരുചൊല്ലി
വിളിക്കാൻ താൻ..ആരാണു--ഹേ.?
'സുഖമാണോ തുമ്പി..അല്ല..തമ്പ്രാട്ടീ..?
'അങ്ങനെ വിളി..; ഭയങ്കര സുഖമാണേ..!'
'അല്ല സ്വാമീ.., അങ്ങയെ കണ്ടിട്ടേറെ നാളായല്ലോ;
എവിടെ പോയിരുന്നു-ഹേ..?'
'മുറ്റത്തൂടൊരുവട്ടം ഉലാത്തിയാലോ..?'
'കോഴികൾ വിസർജ്ജിച്ചു നശിപ്പിച്ചു ഹേ'
'നാരായണീ.., മുറ്റമടിച്ചു കഴിഞ്ഞോടീ..?'
പിന്നാമ്പുറത്തിരുന്ന രണ്ടു ചൂലുമായി
നീലാണ്ടൻ പ്രത്യക്ഷപ്പെട്ടു.....
'അമ്മച്ചിയൊന്നു പുറത്തേക്കു വന്നേ...!'
'മുറ്റമടിയിന്നു ഉഷാറാക്കണം.., കേട്ടോ..?'
അമ്മച്ചി ശുചീകരണ പ്രക്രീയ തുടങ്ങി..;
സുന്ദരൻ ഞെട്ടി വിറച്ചു...
പാറൂട്ടിയമ്മ അകമ്പടി സേവിച്ചു...!
'എടോ, വൈദ്യരേ..,
ബാക്കി താൻതന്നേ അടിച്ചുവാരിയ്കോ..'
സുന്ദരനാകെ അന്ധാളിച്ചു..!
വൈദ്യർ, കോമളന്റെ തോളിൽ തട്ടി...
'എത്ര നാളായടോ അസുഖം തുടങ്ങീട്ട്..?'
'അതോ.., അഛൻ മരിച്ചിട്ട് മൂന്നാണ്ടായി.
നാലഞ്ചുമാസത്തോളം, വെള്ളത്തിൽ
വീണ കോഴിയേപ്പോലെ ചടഞ്ഞിരുന്നു;
പിന്നെ..., പതുക്കെ വീട്ടുകാര്യങ്ങളിൽ,
ലേശം...ലേശം, ഉഷാറായി വൈദ്യരേ..'
ശ്രദ്ധയോടെ, കാര്യങ്ങൾ വൈദ്യർ കേട്ടു.
'തന്റെ...'രഹസ്യവേളീമണി' എന്തിയേ..?'
'ഗൃഹപ്രവേശനത്തിനു മുഹൂർത്തം ...
കുറിപ്പിക്കാൻ, ശങ്കരമ്മാവൻ പോയി..'
'രണ്ടാഴ്ചത്തെ ശുശ്രൂഷ വേണ്ടിവരും..'
'ഗൃഹപ്രവേശം ശുഭമാകണമെന്നില്ലല്ലോ..'
'അടുക്കളയുടേം, പത്തായപ്പുരയുടേം
താക്കോൽ കൈമാറേണ്ടതിനാൽ...,
ഉടലെടുത്ത ഒരു 'താൽക്കാലികമായ
അവിസ്മൃതീകരണം'..; പേടിക്കാനില്ല..!
'ഞാനൊരു കഷായം, ഗോമൂത്രത്തിൽ
തയ്യാറാക്കാം; മൊത്തം കുടിപ്പിക്കണം..!'
'നാം ചൊല്ലിയത്, മനസ്സിലായോ...?'
'അമ്മച്ചിയെങ്ങോട്ടാ തുള്ളിയുറഞ്ഞ്..?'
'പശുക്കൾക്കു രാവിലെ കാടിവെള്ളം
ആ കുട്ടിയമ്മ..., ഓന്റെ കെട്ടിയോളേ..,
ഇതുവരെ കൊടുത്തില്ലെടാ മോനേ..'
'എല്ലാത്തിനും, ഞാൻതന്നേ വേണം..'
'അതിന്.., നേരം പര-പരാ പുലരുന്നതേ
ഉള്ളല്ലോ കമല-തമ്പ്രാട്ടിയേ..' വൈദ്യർ
മനശാസ്ത്രപരമായ നീക്കം നടത്തി..!
'സ്വാമിൻ...ഞാൻ അതങ്ങു മറന്നു..'
ആ വീട്ടിൽ, വലിയതള്ള തടങ്കലിലായി..!
കാഞ്ഞിരമുറ്റത്തു മൂകത വിരുന്നുവന്നു..!
'പിന്നെ ഒരു മുഖ്യമാന വിഷയം....'
'സുന്ദരാ, കഷായം നിങ്ങളുടെ പത്തായ-
പ്പുരയിൽ, നാം തന്നേ ഉണ്ടാക്കും..'
'സുന്ദരോ., ചെണ്ടമുറിയൻ ഭേഷാകണം.'
'താഴത്തേ കുളത്തിൽനിന്നും മത്സ്യം
കോരുക; കഷായത്തിനല്ല-ഹേ..'
'മദ്യാഹ്നാഹാരത്തിനു പൊരിച്ച മീനും,
ഇളനീരും, ഞെവുടിയ കാന്താരിയും..'
'അതുപിന്നെ എനിക്കറിയാമല്ലോ..'
തള്ളകോഴിയും, കോഴികുഞ്ഞുങ്ങളും,
ചിലച്ചുംകൊണ്ട്, ഓടിച്ചാടി പറന്നെത്തി.!
ഒളിച്ചിരുന്ന ചെങ്ങാലി, ഒരു കുഞ്ഞിനെ..,
കാൽപ്രരൂഹങ്ങളിൽ കോർത്തുപൊങ്ങി.
ആ രോദനം, തള്ളകോഴിയെ തളർത്തി..!
പൂങ്കോഴികൾ, പറന്നാക്രമണം നടത്തി..!
'ഇന്നെന്നെ തല്ലിച്ചതച്ചതുതന്നേ..!'
'കുടിവെള്ളം പൂട്ടിച്ചോ..?' നായമൂപ്പന്റെ
ഹൃദയമിടിപ്പു കൂടി..! കോഴികളുടെ സുര-
ക്ഷാസംവിധാനം തകർന്നതുപോലെ....!
വഴിത്താരയ്കും അപ്പുറത്തുള്ള പൊൻ-
മലയിൽനിന്നും കുറുനരി ഓലിയിട്ടു.!

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.