തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. പൊലിസ് ആസ്ഥാനത്തെ ജനമൈത്രി ഓഫിസിലെ ആംഡ് പൊലിസ് എസ്.ഐ ജേക്കബ് സൈമണെതിരെയാണ് പൊലിസ് കേസെടുത്തത്.
ഐ.ജി മുതല്‍ എ.ഡി.ജി.പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖകളും സീലുകളും നിര്‍മിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍. ഇദ്ദേഹത്തിന്റെ കൊല്ലത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജരേഖകളും സീലും ഡിവൈ.എസ്.പിയുടെ യൂണിഫോമും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. സ്വന്തം ആവശ്യത്തിനായി വിവിധയിടങ്ങളില്‍ ഉപയോഗിക്കാനായിരുന്നു എസ്.ഐ ഇത്തരം രേഖകള്‍ തയാറാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.