മലാബോ: സൈനിക ബാരക്കിലുണ്ടായ സഫോടനത്തിൽ ഇക്വിറ്റോറിയൽ ഗിനിയയിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകൾക്ക് പരിക്കേറ്റുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പ്രധാന നഗരമായ ബാട്ടയില്‍ ഞായറാഴ്ച വൈകിട്ട് നാലോടെയാണ് സ്‌ഫോടനമുണ്ടായത്. ബാരക്കുകളില്‍ സൂക്ഷിച്ചിരുന്ന ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. തുടര്‍ച്ചയായി നാല് സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തിൽ മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകർന്നു. കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
അതേസമയം സൈനിക ബാരക്കിൽ അശ്രദ്ധമായി സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ടിയോഡോറോ ഒബിയാങ് ങൂമ വ്യക്തമാക്കി.
എത്ര പേർ മരണപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ദേശീയ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ 17 മരണം എന്നാണ് കൊടുത്തിരിക്കുന്നത്.എന്നാൽ പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞത് 15 എന്നാണ്. 20 പേര്‍ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുമുണ്ട്. പ്രദേശത്തെ ആശുപത്രികള്‍ പരുക്കേറ്റവരെകൊണ്ട് നിറഞ്ഞിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.