'കുറുപ്പദ്ദേഹം ഉണ്ടായിരുന്നേൽ, കട്ടൻ കാപ്പി..
മേലേ തട്ടിലെന്നും കിട്ടിയേനേം.!
'ഇനി പറഞ്ഞിട്ടെന്താ കാര്യം.; പോയില്ലേ.'
പരസ്പരം കൊത്തി, സാരമായ പരിക്കേ-
റ്റവർക്കും,സായംസന്ധ്യ അനുഗ്രഹമായി.
കോഴിക്കൂട്ടിലെഗാനമേള, പുഷ്കലക-ണ്ഠനാദം..
ഇന്നത്തേക്കു, തൽക്കാലം നിലച്ചു....ഡിം..ഡിം...!!
സുന്ദരന്റെ ഏക മകൻ മാധവൻകുട്ടി..,
ന്യായമായ ഒരു ചോദ്യം എടുത്തിട്ടു...
'അച്ചമ്മേ എന്തിനാ ഒറ്റയ്കാക്കിയേ.?'
'അച്ചൻ വരുമ്പോൾ 'മധവൻ' ചോദിക്കൂ.'
വൈദ്യരുടെ കഷായം ഫലപ്രദമാകുന്നു.!
ബഹളം കുറഞ്ഞെങ്കിലും, നിരീക്ഷണം
നിർത്താറായിട്ടില്ലെന്ന അഭിപ്രായം
വൈദ്യർ, എല്ലാവരേയും അറിയിച്ചു..!
കുട്ടികൾ കൂടുതൽ ജാഗരൂകരാകുവാൻ
വൈദ്യർ നിർദ്ദേശിച്ചു..!
നീർകുളം നോക്കി അമ്മച്ചി സങ്കടപ്പെടും!
മുറ്റത്തേ പുല്ലാഞ്ഞികുടിലിൽ, പൂമെത്ത
ഒരുക്കി, നിലാവുള്ളൊരു രാവിൽ വീണ്ടും
ഉറങ്ങി ഉണരുവാൻ അവർ മോഹിച്ചു..!
മാനത്തെന്നും..,പൂത്തിരി പൂത്തിറങ്ങും..!
ദിനരാത്രങ്ങൾ.., ഏറെ കടന്നുപോയി..!!
മുറ്റത്തുത്തരേ, പടർന്നു പന്തലിച്ചിട്ടുള്ള
ഓലോലിമരത്തിലെ പഞ്ജരത്തീന്നു,
കിങ്ങിണി കിറുങ്ങണത്തി പറന്നുയർന്നു.
പഞ്ചവർണ്ണകിളി പറന്നെത്തി ചോദിച്ചു...
'വെളുപ്പിനേ..പെണ്ണേ എവിടേക്കാടീ...?
ശരവേഗനേ വന്ന കാക്കത്തമ്പുരാട്ടി..,
നീരസത്തോടെ കയർത്തു....
'കണ്ണേ..കിങ്ങിണീ...എങ്ങോട്ടാ പോക്ക്.?'
കാക്കകൂട്ടത്തിന്റെ ആരവത്തിനിടയിൽ,
കിങ്ങിണി..വെപ്രാളപ്പെട്ടു പറഞ്ഞു....
'മുങ്ങികുളിക്കുന്ന നമ്മുടെ കുളത്തില്..,
കാക്കകൾ വട്ടം പറക്കുന്നു..; നമ്മുടെ
'കമലാമ്മയേ മുറിയിൽ കാണാനുമില്ല..'
'സുന്ദരൻകുഞ്ഞിനേം, നാണുകൊച്ചാ-
ട്ടനേം വിവരം അറിയിച്ചോ..?'
'കൈലാസംമാമൻജിയേ കൂയ്..'
'കൂവണ്ടാ..; ചന്തയ്കു പോയികാണും..'
'ഞാൻ ചന്തയിൽ പോയിനോക്കാം..'
മൈന തടിയൂർ ചന്തക്കു പറന്നു..!
വീട്ടിലെ വീശുവല, കുളത്തിന്റെ കൈവ-
രിയിൽ കുടുങ്ങി കിടക്കുന്നത് കൈലാ-
സംസ്വാമിജിയുടെ ദൃഷ്ടിക്കു വിഷയീ ഭവിച്ചു.!
അദ്ദേഹം അലമുറയിട്ടു..!
തലേദിവസം രാത്രിയിലെ തോരാത്ത
പെരുമഴയിൽ, കുളത്തിൽ വെള്ളം
ഏറിയിരിക്കുന്നു..!
ഓടിക്കൂടിയവരിലാരോ ഒരു നീളമുള്ള
ഈറകൊണ്ടു കുളത്തിന്റെ അടിഭാഗം
തോണ്ടുന്നു. കാലിതൊഴുത്തിൽ തൂക്കി-
യിട്ടിരുന്ന പാതാളകരണ്ടി, കുളത്തിലൂടെ
വലിച്ചുതുടങ്ങി! നേരത്തെ തിരച്ചിലി-
നൊടുവിൽ, കരണ്ടിയിലെന്തോ തടഞ്ഞു!
ചന്തയ്കുപോയവരോടൊപ്പം, സുന്ദരാ-
പിള്ളയും ശരവേഗത്തിൽ പാഞ്ഞെത്തി.!
നീന്തൽ വിദഗ്ദ്ധനായ സുന്ദരാപിള്ള-
യോടൊപ്പം, വേറെയും ആൾക്കാർ
കുളത്തിലേക്കിറങ്ങി തിരയുന്നു..!
'കുളത്തിൽ ആരോ വീണിട്ടൊണ്ട്..'
'വീശുവലയിൽ കുടുങ്ങി കിടക്കുകയാ..'
സുന്ദരാപിള്ള പൊന്തി വന്നു.
ദീർഘനേരത്തെ മുങ്ങിതിരച്ചിലാൽ,
ഏവരും ക്ഷീണിച്ചിരുന്നു.
വിവരം കോയിപ്രം പോലീസ്റ്റേഷനിലും
അറിയിച്ചു. മുങ്ങുന്നവർ വലയിൽ
കുടുങ്ങാതിരിക്കുവാൻ നിർദ്ദേശിച്ചു..!
ആൾക്കാർ പുറകോട്ടുമാറാൻ നിർദ്ദേ-
ശമുണ്ടായി. കുളത്തിന്റെ പടിഞ്ഞാറുഭാ-
ഗത്തെ കൽതൂമ്പല്പം തുറന്നതിനാൽ,
വെള്ളം കുറഞ്ഞു തുടങ്ങിയിരുന്നു.
മീൻകെട്ടിലേക്കു വെള്ളം ഒഴുകി.
കരയിൽ നിന്നവർ വീശുവല ബലമായി
കുളത്തിന്റെ കൈവരിയിൽ ബന്ധിച്ചു..!
മൃതദേഹവുമായി, പൊന്തി വരുവാൻ,
മുങ്ങൽ വിദഗ്ദനായ സുന്ദരാപിള്ളയും,
മറ്റുള്ളവരും കിണഞ്ഞു പരിശ്രമിക്കുന്നു.
താലൂക്കാശുപത്രിയിൽനിന്നും മുഖ്യ-
വൈദ്യരും സംഘവും വന്നെത്തി...!
ടാർപാളിൻകൊണ്ട് ചെറിയൊരുപന്തൽ,
അടുത്തുള്ള മരതണലിൽ ഉയർന്നു.....
'ആമാശയത്തിലും, ശ്വാസകോശത്തിലും,
ചെളിവെള്ളത്തിന്റെ അംശം കാണുന്നു'
'മൃതശരീരപരിശോധനക്കുശേഷം.,
സംസ്കാരചടങ്ങുകൾ ആരംഭിക്കാം..'
'സുന്ദരാ., നീ കരയിലെ അറിയപ്പെടുന്ന,
പൊതുപ്രവർത്തകൻ ആണ്..'
'വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പു
പൊളിക്കാൻ, നിന്റെ എതിർ കക്ഷികൾ,
ചെളിവാരി എറിയാം; മൊഴി വേണ്ടിവരും.'
ഏഡുകുമാരൻ,സുന്ദരന്റെ കർണ്ണത്തിൽ
പറഞ്ഞു.! 'നിയമം അതിന്റെ വഴിക്കു
നീങ്ങിക്കോട്ടു കുമാരേട്ടാ..'
കാഞ്ഞിരമുറ്റത്തു, പന്തൽ ഉയർന്നു..!
ആചാരപ്രകാരം, ആദരവോടെ മൃത-
ദേഹം, സമുദ്രസ്നാനതുല്യം കുളിപ്പിച്ചു.
പുതിയ വസ്ത്രങ്ങൾ അണിയിച്ചു..!
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.