അഹമ്മദാബാദ് സ്ഫോടനക്കേസ്: 38 പേരുടെ വധശിക്ഷ ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി; പ്രതികളില്‍ മൂന്ന് മലയാളികള്‍

അഹമ്മദാബാദ് സ്ഫോടനക്കേസ്: 38 പേരുടെ വധശിക്ഷ ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി; പ്രതികളില്‍ മൂന്ന് മലയാളികള്‍

അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളുടെ വധശിക്ഷ ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി. മൂന്ന് മലയാളികളടക്കം 38 പ്രതികളുടെ വധ ശിക്ഷയാണ് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചത്. 2008 ലായിരുന്നു 56 പേരുടെ ജീവന്‍ നഷ്ടമായ സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

രാജ്യ ദ്രോഹം, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകല്‍ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളും സഹോദരങ്ങളുമായ ഷിബിലി, ഷാദുലി, മലപ്പുറം സ്വദേശിയായ ഷറഫുദീന്‍ എന്നിവരാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികള്‍.

രാജ്യം കണ്ട ഏറ്റവും വലിയ വിചാരണകളിലൊന്നാണ് അഹമ്മദാബാദ് സ്ഫോടനക്കേസില്‍ നടന്നത്. 2008 ജൂലൈ ആറിനാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഫോടന പരമ്പരകള്‍ അരങ്ങേറിയത്. ഏകദേശം 22 സ്ഫോടനങ്ങളാണ് ആശുപത്രികളടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്.

സംഭവത്തില്‍ 56 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 38 ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് വധ ശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം തടവുമാണ് വിചാരണക്കോടതി വിധിച്ചത്. ഈ വിധിയാണിപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി ശരി വച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.