ഗൂഗിളിലെ സീനിയർ ടെക്കിയായ ഇന്ത്യൻ വംശജയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി; മകന് ഗുരുതര പരിക്ക്

ഗൂഗിളിലെ സീനിയർ ടെക്കിയായ ഇന്ത്യൻ വംശജയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി; മകന് ഗുരുതര പരിക്ക്

ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ ഗൂഗിൾ എഞ്ചിനീയറായ ഇന്ത്യൻ വംശജയെ ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി. ശീതൾ വ്രസെയിൻ (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ജേസൺ വ്രസെയിന് ഗുരുതരമായി പരിക്കേറ്റു. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് കിർക് വ്രസെയിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി ജോർജിയയിലെ കോബ് കൗണ്ടിയിലുള്ള ഇവരുടെ വസതിയിലായിരുന്നു സംഭവം. വീടിനകത്ത് വെടിയേറ്റ നിലയിൽ ശീതളിനെയും വീടിന് പുറത്തുവെച്ച് പരിക്കേറ്റ നിലയിൽ മകൻ ജേസണിനെയും പൊലീസ് കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഐടി മേഖലയിൽ ഇരുപത് വർഷത്തിലേറെ നീണ്ട പ്രവർത്തന പരിചയമുള്ള ശീതൾ, ഗൂഗിളിൽ എഞ്ചിനീയറിങ് ലീഡറായി പ്രവർത്തിച്ചു വരികയായിരുന്നു. യുഎസിലേക്ക് കുടിയേറുന്നതിന് മുൻപ് ഇന്ത്യ, ഇംഗ്ലണ്ട്, ഘാന തുടങ്ങിയ രാജ്യങ്ങളിലും അവർ ജോലി ചെയ്തിട്ടുണ്ട്.

സംഭവത്തിൽ കോബ് കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ശീതളിന്റെ വിയോഗം ഔദ്യോഗിക വൃത്തങ്ങളിലും സഹപ്രവർത്തകർക്കിടയിലും വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.