ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷങ്ങൾ പുകയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത രൂക്ഷമായതിന് പിന്നാലെ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു. മേഖലയിൽ വീണ്ടും വ്യോമാക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും സജീവമായ പശ്ചാത്തലത്തിലാണ് ഈ സംഭവം.
ഇറാനിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളായ മൊബൈൽ കമ്മ്യൂണിക്കേഷൻസ് കമ്പനി ഓഫ് ഇറാൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ഇദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണമുണ്ടായത്. കമ്യൂണിക്കേഷൻ ശൃംഖലകളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായും തകർന്ന സാഹചര്യത്തിലാണ് തന്ത്രപ്രധാനമായ ഗൾഫ് മേഖലയിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നത്. സൈനിക ഏറ്റുമുട്ടലുകൾ പുനരാരംഭിച്ചതോടെ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.