പാലക്കാട്: മുണ്ടൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി ദാരുണമായി മരിച്ചു. യുവക്ഷേത്ര കോളേജിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്കും ഒരു കാൽനടയാത്രക്കാരനും പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മുണ്ടൂരിന് സമീപം ഒമ്പതാം മൈലിന് അടുത്തുവെച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കോളജിൽ നിന്ന് മടങ്ങി വരികയായിരുന്ന നാല് വിദ്യാർത്ഥികൾ റോഡിലൂടെ നടന്നുപോകുമ്പോൾ അമിതവേഗതയിലെത്തിയ ലോറി അവർക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ആശുപത്രി മാലിന്യവുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റോഡിലൂടെ നടന്നുപോയ മറ്റൊരു കാൽനടയാത്രക്കാരനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.