പരാജയപ്പെട്ടത് 192 തവണ; 17 വര്‍ഷമായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാന്‍ പരിശ്രമിച്ച് 50കാരന്‍

പരാജയപ്പെട്ടത് 192 തവണ; 17 വര്‍ഷമായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാന്‍ പരിശ്രമിച്ച് 50കാരന്‍

വാര്‍സോ: ഡ്രൈവിംഗ് എങ്ങനെയും പഠിച്ചെടുക്കാം. പക്ഷെ ടെസ്റ്റ് പാസാകുക എന്നത് ചിലര്‍ക്കെങ്കിലും ബാലികേറമലയാണ്. ഡ്രൈവിംഗ് ടെസ്റ്റ് എന്ന് പറയുമ്പോള്‍ തിയറി ആണങ്കിലും പ്രാക്ടിക്കല്‍ ആണെങ്കിലും ഒരു കെ.കെ.പി.പിയാണ് ( കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി ). എന്നു കരുതി പരാജയപ്പെട്ടതിന്റെ പേരില്‍ വീണ്ടും എഴുതാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തിയറി പരീക്ഷ പാസാകണമെങ്കില്‍ കുറച്ചൊക്കെ അറിഞ്ഞിരിക്കണം. പ്രാക്ടിക്കല്‍ ആണെങ്കില്‍ അറിവും വേണം ഒപ്പം ഭാഗ്യവും വേണം. മൂന്നാമത്തെ ശ്രമത്തിലൊക്കെ 90 ശതമാനം ആള്‍ക്കാരും ടെസ്റ്റ് പാസാകാറുണ്ട്. അതിലും പരാജയപ്പെട്ടാല്‍ ഒരു അഞ്ചാം തവണയെങ്കിലും ജയം ഉറപ്പാണ്. അതില്‍ കൂടുതല്‍ ശ്രമം വേണ്ടവരും ഉണ്ട്. എങ്കിലും എത്ര തവണവരെ പോകാം. ഒന്ന്, രണ്ട്, അഞ്ച്, പത്ത് -ചിലരെ സംബന്ധിച്ച് ഇത് വെറും നമ്പര്‍ മാത്രമാണ്. അത്തരത്തില്‍ ഏറെ കൗതുകവും ചിന്തിക്കേണ്ടതുമായ ഒരു വാര്‍ത്തയാണ് പോളണ്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. പോളണ്ട് സ്വദേശിയായ അന്‍പതുകാരന്‍ 192 തവണയാണ് ഡ്രൈവിംഗ് തിയറി ടെസ്റ്റ് എഴുതിയത്. എന്നാല്‍ ഈ 192 തവണയും അദ്ദേഹം പരാജയപ്പെടുകയാണ് ഉണ്ടായത്.


റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പിയോട്രോവ് ട്രിബ്യൂണാല്‍സ്‌കിയില്‍ നിന്നുള്ള ഈ അന്‍പതുകാരന്‍ കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഡ്രൈംവിംഗ് പരീക്ഷ പാസാകാനുള്ള ശ്രമത്തിലാണ്. ആവര്‍ത്തിച്ച് പരാജയപ്പെട്ടിട്ടിട്ടും ഇയാള്‍ ആത്മവിശ്വാസം കൈവിട്ടിട്ടില്ല എന്നതാണ് എടുത്ത് പറയേണ്ടത്. അദ്ദേഹം ഇപ്പോഴും ശ്രമം തുടരുകയാണെന്നാണ് വാര്‍ത്തകള്‍.


പോളണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശ്രമങ്ങള്‍ക്ക് പരിധികളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോളണ്ടിലെ ഡ്രൈവിംഗ് തിയറി ടെസ്റ്റ് പാസ് നിരക്ക് 50-60% വരെയാണ്. എന്നാല്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് എത്തുമ്പോള്‍ ഇത് 40% ആയി കുറയുന്നു. പലരും രണ്ടും മൂന്നും ശ്രമങ്ങള്‍ കൊണ്ടാണ് ലൈസന്‍സ് നേടിയെടുക്കുന്നത്. ഈ അന്‍പതുകാരന്റെ റിപ്പോര്‍ട്ട് തന്നെയെടുത്താല്‍ ടെസ്റ്റുകള്‍ക്ക് മാത്രം ഇതുവരെ 1.13ലക്ഷം രൂപയോളമാണ് ഇയാള്‍ ചിലവഴിച്ചിരിക്കുന്നത്.


ഡ്രൈവിംഗ് ആന്റ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളത് 30 വയസ്സുള്ള ഒരു സ്ത്രീയാണ്. 117 തവണ തിയറി ടെസ്റ്റ് നടത്തിയിട്ടും ഇവര്‍ ഇതുവരെ വിജയിച്ചിട്ടില്ല. എന്തായാലും പരിശ്രമം സുഖകാരണം എന്നാണല്ലോ. ഈ അമ്പതുകാരനും അദ്ദേഹത്തിന്റെ പരിശ്രമവും ഇപ്പോള്‍ ലോകം ചര്‍ച്ചചെയ്യുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.