ഫുജൈറ : സഹനദാസി വി.അൽഫോൻസാമ്മയുടെ തിരുന്നാൾ ഫുജൈറ നിത്യ സഹായമാതാ കത്തോലിക്കാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക അസിസ്റ്റന്റ് വികാരിയും മലയാളം കാത്തലിക് കമ്മ്യൂണിറ്റി ആത്മീയ ഗുരുവുമായ ഫാ.ബേബിച്ചൻ എറത്തേൽ OFM Cap. ആഘോഷമായ തിരുന്നാൾ കുർബാനക്ക് കാർമ്മികത്വം വഹിച്ചു . പ്രസുദേന്തി വാഴ്ച, കാഴ്ച സമർപ്പണം, വി.അൽഫോൻസാ വേഷധാരികളായ കുട്ടികളുടെ പ്രദക്ഷിണം, ലദീഞ് എന്നിവയും തിരുക്കർമ്മങ്ങളോട് ചേർന്ന് നടത്തപ്പെട്ടു . ശിങ്കാരിമേളം, ഇടവകാംഗങ്ങളായ കുട്ടികളുടെ മാർഗ്ഗം കളി, സ്നേഹവിരുന്ന് എന്നിവയും ആഘോഷത്തിന് മാറ്റ് കൂട്ടി. UAE ലെ വിവിധ എമിരേറ്റുകളിൽ നിന്നുള്ള വിശ്വാസികൾ തിരുനാളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. തിരുന്നാളിന് മുന്നോടിയായി നടത്തപ്പെട്ട നോക് ഔട്ട് ഫുട്ബോൾ ടൂര്ണമെൻററിന്റെ ട്രോഫി ,മെഡൽ വിതരണവും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു . തിരുന്നാളിന് മുന്നോടിയായി ജൂലൈ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ നൊവേനകൾ വിവിധ കുടുംബ യൂണിറ്റുകൾ, ഗായക സംഘം, വിശ്വാസ പരിശീലകർ, നഴ്സസ് മിനിസ്ട്രി, ജീസസ് യൂത്ത്, കരിസ്മാറ്റിക് പ്രയർ ഗ്രൂപ്പ് എന്നിവർ ഏറ്റെടുത്തു നടത്തി . ഷിബു കുന്നക്കാട് ജനറൽ കൺവീനർ ആയി വിവിധ കമ്മറ്റികൾ തിരുന്നാൾ നടത്തിപ്പിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.