ശോഭ സുരേന്ദ്രന്‍ മത്സരിക്കും; കഴക്കൂട്ടം നല്‍കിയേക്കും

ശോഭ സുരേന്ദ്രന്‍ മത്സരിക്കും;  കഴക്കൂട്ടം നല്‍കിയേക്കും

പത്തനംതിട്ട: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടം മണ്ഡലം ശോഭയ്ക്ക് നല്‍കിയേക്കും. കഴക്കൂട്ടം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ശോഭ നേരത്തേ വ്യക്തമാക്കിയിരുന്നു.

ശോഭ സുരേന്ദ്രനുമായി തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്തു വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയ്ക്ക് പുറപ്പെടും മുന്‍പ് ശോഭ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചത് അവര്‍ തന്നെയാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. മത്സരിക്കുന്ന 115 സീറ്റുകളില്‍ 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാടും സുരേഷ് ഗോപി തൃശൂരും കുമ്മനം രാജശേഖരന്‍ നേമത്തും മത്സരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.