അലാസ്‌കയിൽ ചാർട്ടേഡ് വിമാനം തകർന്ന് വീണ് എട്ടു മരണം; കനത്ത മൂടൽമഞ്ഞ് തിരിച്ചടിയായി

അലാസ്‌കയിൽ ചാർട്ടേഡ് വിമാനം തകർന്ന് വീണ് എട്ടു മരണം; കനത്ത മൂടൽമഞ്ഞ് തിരിച്ചടിയായി

ജുനോവ്: അമേരിക്കയിലെ അലാസ്‌കയില്‍ കനത്ത മൂടല്‍മഞ്ഞില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചാര്‍ട്ടേട് വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന എട്ടുപേര്‍ക്കും ജീവന്‍ നഷ്ടമായി. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 'സെക്യൂരിറ്റി ഏവിയേഷന്‍' കമ്പനിയുടെ ഡബിള്‍ എഞ്ചിന്‍ 'സെസ്‌ന 441' എന്ന ചാര്‍ട്ടേട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കനത്ത മൂടല്‍ മഞ്ഞ് കാരണം പൈലറ്റുമാര്‍ക്ക് റണ്‍വേ നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. കാഴ്ചപരിധി തീരെ കുറവായതിനാല്‍ ആദ്യത്തെ ലാന്‍ഡിംഗ് ശ്രമം പൈലറ്റുമാര്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ, റണ്‍വേയില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പര്‍വതനിരകള്‍ക്ക് സമീപം തകര്‍ന്നു വീഴുകയുമായിരുന്നു.

രണ്ട് പൈലറ്റുമാരും യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാരുടെ രണ്ട് ജീവനക്കാരും, നാല് കോണ്‍ട്രാക്ടര്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.