ടെഹ്റാൻ: ഒരിടവേളയ്ക്കു ശേഷം പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മുറുകുന്നു. ഇറാനെ ലക്ഷ്യമാക്കി യുഎസ് വ്യോമസേന നടത്തിയ ആക്രമണവും തൊട്ടു പിന്നാലെ ജോർദാനിലെ യുഎസ് സൈനിക താവളത്തിനുനേരെ ഇറാൻ നടത്തിയ തിരിച്ചടിയും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിൽ ഇറാൻ സ്ഥാപിച്ചിരുന്ന രണ്ട് മിസൈൽ വിക്ഷേപിണികൾ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്. കപ്പൽ ഗതാഗത പാതയിലേക്ക് കടൽ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നതായി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയായിരുന്നു ഈ നീക്കം. ആഴ്ചകൾക്കു ശേഷമാണ് ഇറാന്റെ മണ്ണിൽ യുഎസ് സൈനികാക്രമണം ഉണ്ടാകുന്നത്.
ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്.
ജോർദാനിലെ യുഎസ് താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും, സംഭവത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തുവെന്നും ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് ദ്വീപിന് തെക്കും ഖേഷം ദ്വീപിന് കിഴക്കുമായാണ് ലറാക്ക് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഏകദേശം 1,100 കിലോമീറ്റർ തെക്ക്-കിഴക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.