ഇടുക്കി: കൊടുവേനലില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. വൈദ്യുതി ബോര്‍ഡിന്റെ പ്രധാന ജലസംഭരണികളിലെല്ലാം ജലനിരപ്പ് ദ്രുതഗതിയില്‍ താഴുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജലസംഭരണത്തില്‍ 25 ശതമാനത്തിന്റെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന 63 ശതമാനം വെള്ളം ഉപയോഗിച്ച് വെറും 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം വൈദ്യുത മേഖലയെ വലിയ ആശങ്കയിലാഴ്ത്തുന്നു.
പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് കുതിച്ചുയരുമ്പോഴും പുറത്ത് നിന്നുള്ള വൈദ്യുതി ലഭ്യതയിലെ തടസങ്ങള്‍ തിരിച്ചടിയാകുന്നുണ്ട്. കേന്ദ്ര പൂളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആഭ്യന്തര ഉല്‍പാദനം കൂട്ടാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. ഇടുക്കി, ശബരിഗിരി തുടങ്ങിയ പ്രധാന വൈദ്യുത നിലയങ്ങളില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് വേഗത്തില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്.
മഴ കനിഞ്ഞില്ലെങ്കില്‍ ഇടുക്കി പദ്ധതിയിലെ വൈദ്യുതോത്പാദനം പൂര്‍ണമായും തടസപ്പെടുകയും അത് കേരളമൊട്ടാകെയുള്ള വൈദ്യുതി വിതരണ ശൃംഖല തകരാറിലാക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 2382.28 അടിയുണ്ടായിരുന്ന ഇടുക്കിയിലെ നിലവിലെ ജലനിരപ്പ് 2368.46 അടിയായി കുത്തനെ ഇടിഞ്ഞു. പദ്ധതി പ്രദേശങ്ങളിലൊന്നും വേനല്‍ മഴ ലഭിക്കാത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.