ഡബ്ലിൻ: കത്തോലിക്കാ സഭയിൽ ദൈവവിളിയുടെ പുതിയ ഉണർവ് പ്രകടമാക്കി അയർലൻഡ്. രാജ്യത്തെ കത്തോലിക്കാ സെമിനാരികളിൽ വൈദിക പഠനത്തിനായി പ്രവേശനം നേടുന്ന യുവാക്കളുടെ എണ്ണത്തിൽ തുടർച്ചയായ മൂന്നാം വർഷവും വർധനവ് രേഖപ്പെടുത്തി. 2026–2027 അക്കാദമിക് വർഷത്തിൽ 15 പുതിയ വിദ്യാർത്ഥികളാണ് പ്രാരംഭ ഘട്ട പരിശീലനത്തിലേക്ക് പ്രവേശനം നേടിയത്.
പുതിയ പ്രവേശനത്തോടെ അയർലൻഡിൽ രൂപതാ വൈദിക പരിശീലനം നേടുന്ന ആകെ സെമിനാരിസ്റ്റുകളുടെ എണ്ണം 74 ആയി ഉയർന്നു. ഇവരിൽ 51 പേർ മെയ്നൂത്തിലെ സെന്റ് പാട്രിക്സ് കോളേജിലും ഡൺഡാൽക്കിലെ റെഡംപ്റ്റോറിസ് മാറ്റർ സെമിനാരിയിലുമായി പഠനം തുടരുന്നു. കൂടാതെ എട്ട് പേർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ സെമിനാരികളിലും പരിശീലനം നേടുന്നുണ്ട്. ഈ വർഷം പ്രവേശനം നേടിയ 15 പേരുടെയും ആദ്യ വർഷം മാനവികവും ആത്മീയവുമായ അടിത്തറ പാകുന്ന പരിശീലനത്തിനാണ് മുൻഗണന നൽകുന്നത്.
തീവ്രമായ മതനിരപേക്ഷതയും സഭയിൽ ചേരുന്നവരുടെ എണ്ണത്തിൽ മുൻവർഷങ്ങളിൽ ഉണ്ടായ കുറവും വലിയ വെല്ലുവിളികൾ ഉയർത്തിയ അയർലൻഡിൽ, ഈ പുതിയ മാറ്റം വലിയ ആശ്വാസമാണ് നൽകുന്നത്. സഭാ നേതൃത്വം ഈ വർധനവിനെ വലിയൊരു മാറ്റത്തിന്റെ തുടക്കമായാണ് കാണുന്നത്. യുവാക്കളെ ദൈവിക വഴിയിൽ ദീർഘകാലം നിലനിർത്തുന്നതിനായി പ്രത്യേക പ്രാർത്ഥനകളും കൃത്യമായ വഴികാട്ടലുകളും നൽകാൻ ബിഷപ്പുമാരും വൈദിക നേതൃത്വവും ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.