അതിതീവ്ര ന്യൂനമര്‍ദം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതിതീവ്ര ന്യൂനമര്‍ദം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചതോടെ കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച പുലര്‍ച്ചെയോ ആന്ധ്രയിലെ വിശാഖ പട്ടണത്തിനും ഒഡിഷയിലെ ഗോപാല്‍പുരിനും ഇടയിലൂടെ ഇത് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് വിലയിരുത്തല്‍.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലനില്‍ക്കും.

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര, തീരദേശ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.