സനാ: ഹോര്‍മൂസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ രണ്ട് നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചെങ്കിലും കപ്പലിലുണ്ടായിരുന്ന മറ്റ് നാവികരെ വിജയകരമായി രക്ഷപ്പെടുത്തി.
അതിനിടെ യമനിലെ തായിസ്, അല്‍ ജൗഫ് മേഖലകളില്‍ സൗദി അറേബ്യ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതി വിമതര്‍ വ്യക്തമാക്കി. സൗദി അറേബ്യയെ പിന്തുണച്ചാല്‍ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അല്‍ മന്ദേബ് പിടിച്ചെടുക്കാന്‍ അമേരിക്ക മുതിരരുതെന്നും ഹൂതികള്‍ മുന്നറിയിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
തുടര്‍ച്ചയായ ഹൂതി ആക്രമണങ്ങളുടെയും നിലവിലെ സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തില്‍ ഈ മാസം 23 ന് നടക്കാനിരുന്ന സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങള്‍ ഭാഗികമായി മാറ്റിവെച്ചു. ആഘോഷങ്ങളുടെ ഭാഗമായി നിശ്ചയിച്ചിരുന്ന വെടിക്കെട്ടും ഡ്രോണ്‍ ഷോയുമാണ് സൗദി അറേബ്യ വേണ്ടെന്നുവെച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.