വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ പുലി ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ പുലി ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്

വാല്‍പ്പാറ: വീടിന്റെ വാതില്‍ക്കല്‍ അമ്മയോടൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ പുലി ചാടിവീണ് ആക്രമിച്ചു. വാല്‍പ്പാറ അപ്പര്‍ പറളായി എസ്റ്റേറ്റ് പരിസരത്താണ് സംഭവം. തേയിലത്തോട്ടത്തില്‍ പതുങ്ങിയിരുന്ന പുലി പെട്ടെന്ന് കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു വര്‍ഷം മുന്‍പും ഇതേ എസ്റ്റേറ്റില്‍ വെച്ച് പുലിയുടെ ആക്രമണത്തില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ ജനരോഷവും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പറളായി എസ്റ്റേറ്റ് പരിസരത്ത് വീണ്ടും സമാനമായ രീതിയില്‍ പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.