നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം നേടി ഇന്ത്യ. ഷൂട്ടിംഗ് ട്രാപ് വനിതാ വിഭാഗത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് അഞ്ച് സ്വര്‍ണ മെഡലായി. 28 പോയിന്റുമായി നീരു ഒന്നാമതെത്തിയപ്പോള്‍ 26 പോയിന്റുമായി ചൈനയുടെ സണ്‍ യുനോങിനാണ് വെള്ളി. കുവൈറ്റിന്റെ ഹാജര്‍ അബ്ദുല്‍ മാലിക് വെങ്കലവും നേടി.
ഇതിന് പുറമേ വനിതാ ഷൂട്ടിംഗ് ട്രാപ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിയും ലഭിച്ചു. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ ചൈനയാണ് സ്വര്‍ണം നേടിയത്. കുവൈറ്റ് വെങ്കലവും സ്വന്തമാക്കി.
അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ അത്ലറ്റിക്‌സ് ട്രാക്കിലെ വെള്ളികളും വെങ്കലങ്ങളും കൊണ്ട് മനസ് നിറച്ച് ഇന്ത്യന്‍ താരങ്ങള്‍ മുന്നേറി. അത്ലറ്റിക്‌സില്‍ നിന്നുമാത്രം മൂന്നുവീതം വെള്ളിയും വെങ്കലങ്ങളും ഇന്ത്യ നേടിയപ്പോള്‍ ഷൂട്ടിംഗില്‍ നിന്നൊരു വെള്ളിയും കുറാഷില്‍ ഒരു വെങ്കലവും കൂടി ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ചു.
മലയാളി ലോംഗ്ജംപിംഗ് താരം എം.ശ്രീങ്കറിനൊപ്പം ഗുല്‍വീര്‍ സിംഗ് (1500 മീറ്റര്‍),യശ്വീര്‍ സിംഗ് (ജാവലിന്‍ ത്രോ) എന്നിവരാണ് അത്ലറ്റിക്‌സില്‍ വെള്ളി നേടിയത്. വനിതകളുടെ 5000 മീറ്ററില്‍ പരുള്‍ ചൗധരിയും 400 മീറ്റര്‍ ഹഡില്‍സില്‍ വിദ്യ രാംരാജും പുരുഷ ജാവലിനില്‍ രോഹിത് യാദവും വെങ്കലങ്ങള്‍ നേടി. ഷൂട്ടിംഗില്‍ ഇഷ സിംഗ് 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് വെള്ളി നേടിയത്. കുറാഷില്‍ പിങ്കി ബല്‍ഹാരയാണ് വെങ്കലത്തിന് അവകാശിയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.