പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; വ്യോമയാന ഇന്ധന വിലയും കൂട്ടി

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; വ്യോമയാന ഇന്ധന വിലയും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 62 മുതല്‍ 65 രൂപ വരെയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില കൊച്ചിയില്‍ 2,828 രൂപയായി. കോഴിക്കോട്ട് 2,860.05 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ്. ഡല്‍ഹിയില്‍ 62.50 രൂപ വര്‍ധിച്ച് 2,810 രൂപയായി.

ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് തിരുവനന്തപുരത്ത് 951 രൂപയാണ്. കൊച്ചിയില്‍ 949 രൂപയും കോഴിക്കോട് 950.05 രൂപയുമാണ്. വ്യോമയാന ഇന്ധനവിലയും കൂട്ടി. ലിറ്ററിന് 16 രൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് 137 രൂപയായി.

വ്യോമയാന ഇന്ധന വിലയും കൂട്ടി. രാജ്യാന്തര ക്രൂഡോയില്‍ വില പരിഗണിച്ച് ഓരോ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. വാണിജ്യ സിലിണ്ടര്‍ വില വര്‍ധന ഹോട്ടല്‍, തട്ടുകട എന്നിവ നടത്തുന്നവര്‍ക്ക് തിരിച്ചടിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.